ഞാന്‍: എന്തെങ്കിലും എഴുതാന്‍ ആശ മാത്രം പോരല്ലോ, യം കൂടി വേണ്ടേ?
വായനക്കാരന്: എന്ത് യം?
ഞാന്‍: ആശയം.
Tuesday, October 17, 2006
Monday, October 09, 2006
പീഡിക
ഞാന്‍: പീഡിയയില്* ആരും വരുന്നില്ല ഈയിടെയായി. അതു കൊണ്ട് ലേഖനങ്ങള്‍ വളരെ കുറവ്.
എഴുത്തുകാരന്: അതേത് പീഡിയാ?
ഞാന്‍: വിക്കിപ്പീഡിയ.
* കണ്ണൂര്‍ ഭാഷയില്‍ പീഡിക|പീഡിയ എന്ന് പറഞ്ഞാല്‍ കട.
എഴുത്തുകാരന്: അതേത് പീഡിയാ?
ഞാന്‍: വിക്കിപ്പീഡിയ.
* കണ്ണൂര്‍ ഭാഷയില്‍ പീഡിക|പീഡിയ എന്ന് പറഞ്ഞാല്‍ കട.
ഡ്രൈവര്‍
ഞാന്‍: ഒരു ഡൈവറെ കിട്ടിയിരുന്നെങ്കില്‍ ഇതൊന്ന് ഉറപ്പിക്കാമായിരുന്നു.
നോക്കിനിന്നവന്‍: ഏത് ഡ്രൈവര്‍?
ഞാന്‍: സ്കൂ ഡ്രൈവര്‍.
നോക്കിനിന്നവന്‍: ഏത് ഡ്രൈവര്‍?
ഞാന്‍: സ്കൂ ഡ്രൈവര്‍.
Tuesday, August 22, 2006
പോലീസ്
ഞാന്‍: കള്ളന്മാര്ക്ക് പേടിയില്ലാത്ത ഈ പോലീസിനെയാ ഇപ്പോള്‍ എല്ലാവര്ക്കും പേടി.
പൊട്ടന്: അതേത് പോലീസ്?
ഞാന്‍: സദാചാരപ്പോലീസ്
പൊട്ടന്: അതേത് പോലീസ്?
ഞാന്‍: സദാചാരപ്പോലീസ്
Wednesday, June 14, 2006
Monday, May 01, 2006
താറുമാറായ രംഗം
ഞാന്‍: മടി പിടിച്ച് പിടിച്ച് വീട്ടിലെ രംഗം ആകെ താറുമാറായി.
അയല്‍വാസി: എന്ത് രംഗം?
ഞാന്‍: പാചകരംഗം
അയല്‍വാസി: എന്ത് രംഗം?
ഞാന്‍: പാചകരംഗം
Wednesday, April 26, 2006
Wednesday, April 19, 2006
രണ്ടിലൊന്ന്
ഞാന്‍: കൊടുത്ത കാശ് തിരിച്ച് മേടിക്കാന്‍ പോകുവാ ഞാന്‍. രണ്ടിലൊന്ന് ഞാന്‍ മേടിക്കും.
സംശയക്കാരന്‍: രണ്ടിലൊന്ന് എന്ന് വച്ചാല്‍? ഒന്ന് കാശ്. മറ്റേതോ?
ഞാന്‍: തല്ല്
സംശയക്കാരന്‍: രണ്ടിലൊന്ന് എന്ന് വച്ചാല്‍? ഒന്ന് കാശ്. മറ്റേതോ?
ഞാന്‍: തല്ല്
Wednesday, March 08, 2006
വനിതാദിനം
ഞാന്‍: ഇന്നലെ ആശംസിച്ചില്ല ആരെയും വനിതാദിനമായിട്ട്. ഇന്നെങ്കിലും ആശംസിച്ചിട്ട് അതു ചെയ്യണം
അവള്മാര്: എന്ത് ചെയ്യണം എന്ന്?
ഞാന്‍: പ്രായശ്ചിത്തം.
അവള്മാര്: എന്ത് ചെയ്യണം എന്ന്?
ഞാന്‍: പ്രായശ്ചിത്തം.
Thursday, March 02, 2006
ഒരോരോ മുട്ടലുകള്‍
ഞാന്‍: രാവിലെത്തൊട്ട് മാനേജര്‍ക്ക് ഒരോരോ സംശയങ്ങള്‍. എനിക്കാണെങ്കില്‍ മുട്ടിയിട്ടും പാടില്ല.
കൊളീഗ്: എന്ത് മുട്ടല്‍?
ഞാന്‍: ഉത്തരം മുട്ടല്‍.
കൊളീഗ്: എന്ത് മുട്ടല്‍?
ഞാന്‍: ഉത്തരം മുട്ടല്‍.
Tuesday, February 28, 2006
ആരാ വലുത് ?
ഞാന്‍: ഓടിച്ചെന്നു ഞാന്‍ അവനെന്നെ പിടിച്ചു കെട്ടി, കൊടുത്തു ഞാന്‍ അവനെനിക്കിട്ട് രണ്ട്.
കണ്ടുനിന്നവര്‍: എന്തു പറ്റി?
ഞാന്‍: ഞാനാണോ അവനാണോ വലുതെന്ന് നോക്കിയതാ. സംശയമില്ല, അവന് തന്നെ.
കണ്ടുനിന്നവര്‍: എന്തു പറ്റി?
ഞാന്‍: ഞാനാണോ അവനാണോ വലുതെന്ന് നോക്കിയതാ. സംശയമില്ല, അവന് തന്നെ.
Friday, February 24, 2006
കാലിലെ കെട്ട്
ഞാന്‍: ഇപ്പൊ വീണേനെ. കാലില്‍ ഒരു കെട്ട് വീണു.
ചേട്ടന്മാര്: എന്തു പറ്റി?
ഞാന്‍: ഒരു തേടിയ വള്ളി കാലില്‍ ചുറ്റി.
ചേട്ടന്മാര്: എന്തു പറ്റി?
ഞാന്‍: ഒരു തേടിയ വള്ളി കാലില്‍ ചുറ്റി.
Saturday, February 18, 2006
പിടിക്കാന്‍ വരുന്നേ
ഞാന്‍: രക്ഷിക്കണേ, എന്നെ പിടിക്കാന്‍ വരുന്നേ.
നാട്ടുകാര്‍: ആരാ പിടിക്കാന്‍ വരുന്നത്?
ഞാന്‍: എന്റെ മടി.
നാട്ടുകാര്‍: ആരാ പിടിക്കാന്‍ വരുന്നത്?
ഞാന്‍: എന്റെ മടി.
Thursday, February 16, 2006
വേഗത്തിലുള്ള ഓട്ടം.
ഞാന്‍: ഇത്ര വേഗത്തില്‍ ഓടണ്ട എന്ന് ഞാന്‍ പറഞ്ഞതല്ലേ, അതു കൊണ്ടല്ലേ ഇപ്പൊ കിതക്കുന്നത്.
ചേട്ടന്: എന്താ അത്ര വേഗത്തില്‍ ഓടിയത്?
ഞാന്‍: എന്റെ ആവേശം.
ചേട്ടന്: എന്താ അത്ര വേഗത്തില്‍ ഓടിയത്?
ഞാന്‍: എന്റെ ആവേശം.
Tuesday, February 14, 2006
എല്ലാവര്ക്കും എന്റെ സ്നേഹദിനാശംസകള്
ഞാന്‍: വിശ്വാസമുണ്ടായിട്ടല്ല. എന്നാലും ഒന്നു നേരുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.
അവര്‍: എന്താ നേരേണ്ടത്? നേര്‍ന്ന് നോക്ക്.
ഞാന്‍: എല്ലാവര്ക്കും എന്റെ സ്നേഹദിനാശംസകള്
അവര്‍: എന്താ നേരേണ്ടത്? നേര്‍ന്ന് നോക്ക്.
ഞാന്‍: എല്ലാവര്ക്കും എന്റെ സ്നേഹദിനാശംസകള്
Monday, February 13, 2006
വയ്യ ചുമക്കാന്‍
ഞാന്‍: എനിക്കു വയ്യ ഇനി ഈ ഭാരം ചുമന്നോണ്ട് നടക്കാന്‍.
മനസാക്ഷി: എന്ത് ഭാരം ചുമക്കാനാ വയ്യാത്തത്?
ഞാന്‍: എന്റെ ദുഖഭാരം.
മനസാക്ഷി: എന്ത് ഭാരം ചുമക്കാനാ വയ്യാത്തത്?
ഞാന്‍: എന്റെ ദുഖഭാരം.
Thursday, February 09, 2006
പുകമറ
ഞാന്‍: ഒന്നും കാണാന്‍ പറ്റുന്നില്ല. കണ്ണിന്റെ മുന്പില് ഒരു പുകമറ മാത്രം ഇപ്പോള്‍.
ലവന്: എന്തിന്റെ പുകമറ?
ഞാന്‍: പഴയ ഓര്‍മ്മകളുടെ.
ലവന്: എന്തിന്റെ പുകമറ?
ഞാന്‍: പഴയ ഓര്‍മ്മകളുടെ.
Tuesday, February 07, 2006
Sunday, February 05, 2006
അങ്ങേയറ്റം വരെ
ഞാന്‍: അങ്ങേയറ്റം വരെ പോകണം എനിക്ക്. അവിടെ എത്തി തിരിഞ്ഞ് നോക്കുന്നത് ഒരു രസം തന്നെ ആയിരിക്കും അല്ലേ?
അന്വേഷി: എന്തിന്റെ അറ്റം വരെ?
ഞാന്‍: എന്റെ പ്രതീക്ഷകളുടെ.
അന്വേഷി: എന്തിന്റെ അറ്റം വരെ?
ഞാന്‍: എന്റെ പ്രതീക്ഷകളുടെ.
Thursday, February 02, 2006
എറിഞ്ഞ് കൊടുക്കാമോ?
ഞാന്‍: ഒരു സാധനം സ്നേഹത്തോടെ കൊടുക്കുമ്പോള്‍ എറിഞ്ഞ് കൊടുക്കുന്നത് ശരിയാണോ?
നാട്ടുകാരന്: എന്താ എറിഞ്ഞ് കൊടുക്കേണ്ടത്?
ഞാന്‍: ഒരു നോട്ടം.
നാട്ടുകാരന്: എന്താ എറിഞ്ഞ് കൊടുക്കേണ്ടത്?
ഞാന്‍: ഒരു നോട്ടം.
കൊടുക്കണോ വേണ്ടയോ
ഞാന്‍: അത് കൊടുക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പം മാറുന്നില്ലല്ലോ എന്റീശ്വരാ.
അന്യന്: എന്ത് കൊടുക്കണോ വേണ്ടയോ എന്ന്?
ഞാന്‍: ഒരു വാക്ക്.
അന്യന്: എന്ത് കൊടുക്കണോ വേണ്ടയോ എന്ന്?
ഞാന്‍: ഒരു വാക്ക്.
Tuesday, January 31, 2006
പാടാണ് ഉണ്ടാക്കാന്‍
ഞാന്‍: ഇത്ര പാടാണ് ഉണ്ടാക്കാന്‍ എന്നറിഞ്ഞില്ല എന്റമ്മോ.
കൂട്ടുകാരന്: എന്തുണ്ടാക്കാനാ ഇത്ര പാട്?
ഞാന്‍: ഒരു തീരുമാനം
കൂട്ടുകാരന്: എന്തുണ്ടാക്കാനാ ഇത്ര പാട്?
ഞാന്‍: ഒരു തീരുമാനം
Monday, January 30, 2006
കഴിക്കണോ?
ഞാന്‍: അത് കഴിക്കണോ വേണ്ടയോ എന്ന് ഒരു സംശയം.
ഒരാള്‍: എന്ത് കഴിക്കണോ വേണ്ടയോ എന്ന്?
ഞാന്‍: ഒരു കല്യാണം.
ഒരാള്‍: എന്ത് കഴിക്കണോ വേണ്ടയോ എന്ന്?
ഞാന്‍: ഒരു കല്യാണം.
Monday, January 23, 2006
വേണ്ടായിരുന്നു
ഞാന്‍: വേണ്ടായിരുന്നു.
അശരീരി: എന്തു വേണ്ടായിരുന്നു എന്ന്?
ഞാന്‍: ദുഖങ്ങളും, ദുരിതങ്ങളും, വിരഹങ്ങളും, വേദനകളും, ഒന്നും ...
അശരീരി: എന്തു വേണ്ടായിരുന്നു എന്ന്?
ഞാന്‍: ദുഖങ്ങളും, ദുരിതങ്ങളും, വിരഹങ്ങളും, വേദനകളും, ഒന്നും ...
ആത്മാര്‍ത്ഥത
ഞാന്‍: അതെനിക്ക് വീണ്ടും നഷ്ടമായി. നഷ്ടമാകരുതായിരുന്നു.
അവര്‍: എന്താണ് നിനക്ക് നഷ്ടമായത്?
ഞാന്‍: എന്റെ ആത്മാര്‍ത്ഥത
അവര്‍: എന്താണ് നിനക്ക് നഷ്ടമായത്?
ഞാന്‍: എന്റെ ആത്മാര്‍ത്ഥത
Saturday, January 21, 2006
ബാധ
ഞാന്‍: ഒരു ബാധ കുറേ നാളായി തുടങ്ങിയിട്ട്. ഉടനേ ഒഴിപ്പിക്കണം.
ഒരുവന്: ഏതാ ആ ബാധ?
ഞാന്‍: എന്റെ അപകര്‍ഷതാ ബോധം.
ഒരുവന്: ഏതാ ആ ബാധ?
ഞാന്‍: എന്റെ അപകര്‍ഷതാ ബോധം.
Friday, January 20, 2006
ഒരുപാട് നാളുകള്‍ക്ക് ശേഷം
ഞാന്‍: ഒരുപാട് നാളുകള്‍ക്ക് ശേഷം ഞാന്‍ ഇന്നവളെ വീണ്ടും കണ്ടു.
കൂട്ടുകാരന്: ആരെ?
ഞാന്‍: എന്നിലെ ഏകാന്തതയെ.
കൂട്ടുകാരന്: ആരെ?
ഞാന്‍: എന്നിലെ ഏകാന്തതയെ.
തെരച്ചില്‍
ഞാന്‍: ഒരാളെ തപ്പി ഇറങ്ങിയതാ. നടന്ന് നടന്ന് മടുത്തു.
പുള്ളിക്കാരന്: ആരെയാ തിരയുന്നത്?
ഞാന്‍: എന്റെ ആത്മാവിനെ.
പുള്ളിക്കാരന്: ആരെയാ തിരയുന്നത്?
ഞാന്‍: എന്റെ ആത്മാവിനെ.
Thursday, January 19, 2006
പറന്ന് പോയ കിളി
ഞാന്‍: കൂട് അടച്ചിട്ടിരിക്കുകയായിരുന്നു. എന്നിട്ടും എന്റെ കിളി പറന്നു പോയി.
അങ്ങേര്: അതെന്ത് പറ്റി?
ഞാന്‍: ആ കൂട്. അത് എന്റെ മനസ്സായിരുന്നു.
അങ്ങേര്: അതെന്ത് പറ്റി?
ഞാന്‍: ആ കൂട്. അത് എന്റെ മനസ്സായിരുന്നു.
Wednesday, January 18, 2006
അങ്ങോട്ട് പോകാന്‍ വയ്യ
ഞാന്‍: എനിക്ക് പേടിയാ അങ്ങോട്ട് പോകാന്‍.
അദ്ദേഹം: എങ്ങോട്ട് പോകാന്‍?
ഞാന്‍: എന്റെ ഓര്‍മ്മകളിലേക്ക്.
അദ്ദേഹം: എങ്ങോട്ട് പോകാന്‍?
ഞാന്‍: എന്റെ ഓര്‍മ്മകളിലേക്ക്.
വിങ്ങിയ കൈ
ഞാന്‍: കൈ വല്ലാതെ വിങ്ങിയിട്ടുണ്ട്. എന്തെങ്കിലും കടിച്ചതായിരിക്കും.
അവന്: എന്തായിരിക്കും കടിച്ചിട്ടുണ്ടാകുക?
ഞാന്‍: എന്റെ കുറ്റബോധം ആയിരിക്കും.
അവന്: എന്തായിരിക്കും കടിച്ചിട്ടുണ്ടാകുക?
ഞാന്‍: എന്റെ കുറ്റബോധം ആയിരിക്കും.
വീണ കാരണം
ഞാന്‍: ഒന്നു വീണു ഇന്ന്. ഒരാളെ കണ്ടു പേടിച്ചോടിയതാ.
അവന്: ആരെക്കണ്ട്?
ഞാന്‍: എന്റെ ഭൂതകാലത്തെ കണ്ട്.
അവന്: ആരെക്കണ്ട്?
ഞാന്‍: എന്റെ ഭൂതകാലത്തെ കണ്ട്.
കള്ളന്
ഞാന്‍: ഇന്നലെ വീട്ടില്‍ കള്ളന് കയറി എന്റെ കയ്യില്‍ ആകെ ഉണ്ടായിരുന്ന സാധനം കൊണ്ടു പോയി.
അപരിചിതന്: എന്തായിരുന്നു അത്?
ഞാന്‍: എന്റെ ഹൃദയം.
അപരിചിതന്: എന്തായിരുന്നു അത്?
ഞാന്‍: എന്റെ ഹൃദയം.
Tuesday, January 17, 2006
കാണാതെ പോയ സാധനം
ഞാന്‍: ഒരു സാധനം വച്ചാല്‍ വച്ചിടത്ത് കാണില്ല. ഇന്നലെ ഇവിടെ ഉണ്ടായിരുന്നതാ.
വെരൊരാള്: എന്താ കാണാതെ പോയത്?
ഞാന്‍: എന്റെ ആഗ്രഹങ്ങള്‍.
വെരൊരാള്: എന്താ കാണാതെ പോയത്?
ഞാന്‍: എന്റെ ആഗ്രഹങ്ങള്‍.
ടിക്കറ്റ് കൌണ്ടര്‍
ഞാന്‍: ഒരു ടിക്കറ്റ് വേണം.
അയാള്‍: എങ്ങോട്ടാ?
ഞാന്‍: സ്വപ്നലോകത്തേക്ക്. ഇവിടം എനിക്ക് മടുത്തു.
അയാള്‍: എങ്ങോട്ടാ?
ഞാന്‍: സ്വപ്നലോകത്തേക്ക്. ഇവിടം എനിക്ക് മടുത്തു.
Monday, January 16, 2006
വക്കീലിനെ കാണണം
ഞാന്‍: എനിക്കൊരു വക്കീലിനെ കാണണം.
അപരന്: അതെന്തിനാ?
ഞാന്‍: ഞാന്‍ ഒരാളെ കൊന്നു.
അപരന്: അയ്യോ !!! ആരെ?
ഞാന്‍: എന്നെ തന്നെ.
അപരന്: അതെന്തിനാ?
ഞാന്‍: ഞാന്‍ ഒരാളെ കൊന്നു.
അപരന്: അയ്യോ !!! ആരെ?
ഞാന്‍: എന്നെ തന്നെ.
Thursday, January 12, 2006
അലര്‍ജി
ഞാന്‍: എനിക്ക് അലര്‍ജിയുടെ അസുഖം തുടങ്ങിയോ എന്നൊരു സംശയം.
ഡോക്ടര്‍: അതെന്താ അങ്ങിനെ തോന്നാന്‍?
ഞാന്‍: എനിക്കിപ്പൊ ചില ആള്‍ക്കാരുടെ പേര് കേള്‍ക്കുമ്പൊഴേ ചൊറിഞ്ഞ് വരുന്നു.
ഡോക്ടര്‍: അതെന്താ അങ്ങിനെ തോന്നാന്‍?
ഞാന്‍: എനിക്കിപ്പൊ ചില ആള്‍ക്കാരുടെ പേര് കേള്‍ക്കുമ്പൊഴേ ചൊറിഞ്ഞ് വരുന്നു.
Monday, January 02, 2006
ഒരു ഹൊഗ്ഗനക്കല് യാത്ര

ഇത്തവണ ഹൊഗ്ഗനക്കല് യാത്ര പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍ വച്ചുണ്ടാക്കിയ വീഡിയോ. കൂടുതല്‍ വിവരങ്ങള്‍ എന്റെ MSN ബ്ലോഗില്‍ ഉണ്ട്.
മൈക്രൊസോഫ്റ്റ് ഫോട്ടൊ സ്റ്റോറി ഉണ്ടെങ്കില്‍ ഇതു പോലത്തെ മനോഹരങ്ങളായ വീഡിയോകള്‍ ഉണ്ടാക്കാം. കാലം പോയ പോക്കേ!. ഇപ്പൊ വീഡിയോ ഉണ്ടാക്കാന്‍ വീഡിയോ ക്യാമറ പോലും വേണ്ട.
Subscribe to:
Posts (Atom)