Tuesday, October 17, 2006

യം

ഞാന്‍: എന്തെങ്കിലും എഴുതാന്‍ ആശ മാത്രം പോരല്ലോ, യം കൂടി വേണ്ടേ?
വായനക്കാരന്‍: എന്ത് യം?
ഞാന്‍: ആശയം.

Monday, October 09, 2006

പീഡിക

ഞാന്‍: പീഡിയയില്‍* ആരും വരുന്നില്ല ഈയിടെയായി. അതു കൊണ്ട് ലേഖനങ്ങള്‍ വളരെ കുറവ്.
എഴുത്തുകാരന്‍: അതേത് പീഡിയാ?
ഞാന്‍: വിക്കിപ്പീഡിയ.

* കണ്ണൂര്‍ ഭാഷയില്‍ പീഡിക|പീഡിയ എന്ന് പറഞ്ഞാല്‍ കട.

ഡ്രൈവര്‍

ഞാന്‍: ഒരു ഡൈവറെ കിട്ടിയിരുന്നെങ്കില്‍ ഇതൊന്ന് ഉറപ്പിക്കാമായിരുന്നു.
നോക്കിനിന്നവന്‍: ഏത് ഡ്രൈവര്‍?
ഞാന്‍: സ്കൂ ഡ്രൈവര്‍.

Tuesday, August 22, 2006

പോലീസ്

ഞാന്‍: കള്ളന്മാര്‍ക്ക് പേടിയില്ലാത്ത ഈ പോലീസിനെയാ ഇപ്പോള്‍ എല്ലാവര്‍ക്കും പേടി.
പൊട്ടന്‍: അതേത് പോലീസ്?
ഞാന്‍: സദാചാരപ്പോലീസ്

Wednesday, June 14, 2006

അടി

ഞാന്‍: ഇന്നലത്തെ അടി കൊള്ളാമായിരുന്നു.
പ്രേക്ഷകന്‍: ഏത് അടി?
ഞാന്‍: ഗോളടി

Monday, May 01, 2006

താറുമാറായ രംഗം

ഞാന്‍: മടി പിടിച്ച് പിടിച്ച് വീട്ടിലെ രംഗം ആകെ താറുമാറായി.
അയല്‍‌വാസി: എന്ത് രംഗം?
ഞാന്‍: പാചകരംഗം

Wednesday, April 26, 2006

വാചകമടി

ഞാന്‍: ഹൊ! നിന്റെ അടി സഹിക്കാന്‍ പറ്റുന്നില്ല.
വാചാലന്‍; എന്ത് അടി?
ഞാന്‍: വാചകമടി.

Wednesday, April 19, 2006

രണ്ടിലൊന്ന്

ഞാന്‍: കൊടുത്ത കാശ് തിരിച്ച് മേടിക്കാന്‍ പോകുവാ ഞാന്‍. രണ്ടിലൊന്ന് ഞാന്‍ മേടിക്കും.
സംശയക്കാരന്‍: രണ്ടിലൊന്ന് എന്ന് വച്ചാല്‍? ഒന്ന് കാശ്. മറ്റേതോ?
ഞാന്‍: തല്ല്

Wednesday, March 08, 2006

വനിതാദിനം

ഞാന്‍: ഇന്നലെ ആശംസിച്ചില്ല ആരെയും വനിതാദിനമായിട്ട്. ഇന്നെങ്കിലും ആശംസിച്ചിട്ട് അതു ചെയ്യണം
അവള്‍മാര്‍: എന്ത് ചെയ്യണം എന്ന്?
ഞാന്‍: പ്രായശ്ചിത്തം.

Thursday, March 02, 2006

ഒരോരോ മുട്ടലുകള്‍

ഞാന്‍: രാവിലെത്തൊട്ട് മാനേജര്‍ക്ക് ഒരോരോ സംശയങ്ങള്‍. എനിക്കാണെങ്കില്‍ മുട്ടിയിട്ടും പാടില്ല.
കൊളീഗ്: എന്ത് മുട്ടല്‍?
ഞാന്‍: ഉത്തരം മുട്ടല്‍.