ഈ ബ്ലോഗ് ഇഷ്ടപ്പെടുന്നുണ്ടെന്ന് പറഞ്ഞ് ഉമേഷേട്ടന് സത്യത്തില്‍ എന്നെ ഞെട്ടിച്ചു. ഇതാര്‍ക്കും ഇഷ്ടമാകുന്നുണ്ടാവില്ല എന്നു കരുതിയാണ് ഞാന്‍ ഇത് നിര്‍ത്തി മണ്ടത്തരങ്ങളുടെ പിറകെ പോയത്. ഇന്ന് ഒരെണ്ണം പുതിയത് ഇട്ടേ പറ്റൂ എന്ന് സ്വാര്‍ത്ഥന്‍ പറഞ്ഞത് കൊണ്ടാണ് ഞാന്‍ ഇത് ഇട്ടത് തന്നെ.
ഈ ആഴ്ച് എന്റെ കുറേ ധാരണകള്‍ തെറ്റി. ഞാന്‍ ഉപേക്ഷിച്ച ഈ ബ്ലോഗ് കൊള്ളാമെന്ന് ചിലര്‍ പറഞ്ഞതും, കൊള്ളില്ലെന്ന് കരുതി ഞാന്‍ ഒരു മൂലക്കിട്ട എന്റെ ഈ പഴയ പോസ്റ്റിന് ചില നല്ല അഭിപ്രായങ്ങള്‍ കിട്ടിയതും, ഇരുപത്തി അഞ്ചാം പോസ്റ്റിനു ഒരു വ്യത്യസ്തത വേണം എന്നു കരുതി ഇട്ട എന്റെ മണ്ടന്കവിതയ്ക്ക് എന്റെ അടുത്ത സുഹൃത്തുക്കള്‍ വരെ മുഖം തിരിച്ചതും ഈ ആഴ്ച ഞാന്‍ കണ്ടു. സത്യത്തില്‍ ഞാന്‍ ഒരു മണ്ടന്‍ തന്നെ, അല്ലേ.
3 comments:
കുറേക്കാലമായി ശ്രീജിത്തിനോടു പറയണമെന്നു വിചാരിച്ചതാണു് ഇതു് (വാചകമടി തീരെ സഹിക്കുന്നില്ല എന്നു്). ശ്രീജിത്തു തന്നെ പറഞ്ഞല്ലോ, നന്ദി :-)
എനിക്കു് ഈ ബ്ലോഗ് “മണ്ടത്തരങ്ങ”ളെക്കാള്‍ ഇഷ്ടമാണു്. എന്താ ഇവിടെ ഒന്നും എഴുതാത്തതു് എന്നു ചോദിക്കാനിരിക്കുകയായിരുന്നു....
ഇവിടെ വീണ്ടും എത്തിയതില്‍ സന്തോഷം

Post a Comment