Friday, January 20, 2006

ഒരുപാട്‌ നാളുകള്‍ക്ക്‌ ശേഷം

ഞാന്‍: ഒരുപാട്‌ നാളുകള്‍ക്ക്‌ ശേഷം ഞാന്‍ ഇന്നവളെ വീണ്ടും കണ്ടു.
കൂട്ടുകാരന്‍: ആരെ?
ഞാന്‍: എന്നിലെ ഏകാന്തതയെ.

7 comments:

reshma said...

miss solitude missing aayirunnu llee?
angrezikku sorry, choodode oru comment idaanu vechu

ചില നേരത്ത്.. said...

ഏകാന്തത എനിക്ക് കൂട്ടുകാരനാണ്.
അതിന്റെ ലിംഗബോധം എനിക്ക് ഗ്രാഹ്യമില്ല.
ഈ നുറുങ്ങു ചിന്തകള്‍ വ്യതിരിക്തമാണ്(ഡ്രിസ്സിലേ)
നന്ദി.

Sreejith K. said...

ഏകാന്തത ആണോ പെണ്ണോ എന്ന്‌ എനിക്കും അറിയില്ല. പക്ഷെ എനിക്ക്‌ ഏകാന്തത സമ്മനിച്ചത്‌ ഒരു പെണ്ണാണ്‌. അത്‌ കൊണ്ട്‌ തന്നെ എന്നിലെ ഏകാന്തതയ്ക്കും ഒരു പെണ്ണിന്റെ രൂപമാണ്‌, ഭാവമാണ്‌, സ്വഭാവമാണ്‌.

ഇളംതെന്നല്‍.... said...

എകാന്തതക്ക്‌ മാര്‍ദ്ദവമുള്ള കരങ്ങളുണ്ട്‌..... നശ്വരതയുടെ ഗാഥ ഉരുവിടുന്ന മഞ്ഞിന്‍ തുള്ളിയുടെ നൈര്‍മല്യമുണ്ട്‌.. അന്തിനിലാവിന്റെ നനവുറഞ്ഞ മനോഹാരിതയുണ്ട്‌....
from "എനിക്കറിയില്ല.... "
www.ilamthennal.blogspot.com

കണ്ണൂസ്‌ said...

ഞാന്‍ വിചാരിച്ചു ഏകാന്തത കടലോ കായലോ പുഴയോ ചുരുങ്ങിയത്‌ ഒരു കുളമോ പോലെയാണെന്ന്. അല്ലെങ്കില്‍ ഭാസ്‌കരന്‍ മാഷ്‌ "ഏകാന്തതയുടെ അപാര തീരം" എന്നെഴുതുമായിരുന്നോ?

ചില നേരത്ത്.. said...

ഇളം തെന്നലേ അത് ഖലീല്‍ ജിബ്രാന്റെ വരികളല്ലേ?.
(സാക്ഷീ..)
-ഇബ്രു-

ഇളംതെന്നല്‍.... said...

ആണോ?