Thursday, January 19, 2006

പറന്ന്‌ പോയ കിളി

ഞാന്‍: കൂട്‌ അടച്ചിട്ടിരിക്കുകയായിരുന്നു. എന്നിട്ടും എന്റെ കിളി പറന്നു പോയി.
അങ്ങേര്‍: അതെന്ത്‌ പറ്റി?
ഞാന്‍: ആ കൂട്‌. അത്‌ എന്റെ മനസ്സായിരുന്നു.

6 comments:

Unknown said...

ഹ ഹ ഹ ഹ ഹ....
ശരിക്കും ആസ്വദിച്ചെടാ ശ്രീജിത്തെ... ചുരുക്കം ചില രസികന്‍ വാക്കുകള്‍ക്കിടയില്‍ നീ എത്രയെത്ര അര്‍ത്ഥങ്ങളാ ഉള്‍ക്കൊള്ളിച്ചത്‌...

അരവിന്ദ് :: aravind said...

വേരിയേഷന്‍-“ആ കിളി എന്റെ മനസ്സായിരുന്നു....“

Sreejith K. said...

കിളി എന്റെ മനസ്സാണെങ്കില്‍ എങ്ങിനെ ആ കൂട്ടില്‍ നിന്നും പുറത്തു വന്നു എന്നതിന്‌ ഞാന്‍ സമാധാനം പറയേണ്ടി വരും. കൂട്‌ പൊട്ടിപ്പോയതാകുമ്പൊ എന്റെ മനസ്സിന്‌ ഉറപ്പില്ലാത്തത്‌ കൊണ്ടാണെന്ന്‌ പറയാമല്ലോ.

എങ്ങനെ ഉണ്ടെന്റെ ബുദ്ധി. ഞാന്‍ Smart അല്ലേ?

Sreejith K. said...

മനസ്സാക്ഷി സൂക്ഷിപ്പുകാരനേക്കാള്‍ വിശ്വാസമുണ്ടായിരുന്ന കിളിയാണ്‌ ഒരു ദിവസം ഒന്നും പറയാതെ അങ്ങ്‌ മുങ്ങിക്കളഞ്ഞത്‌. വിശ്വാസവഞ്ചനക്ക്‌ എന്താണാവോ indian penal code ഇല്‍ ശിക്ഷ.

സു | Su said...

ശ്രീജിത്തേ നീയിങ്ങനെ ഞാന്‍ സ്മാര്‍ട്ട് അല്ലേ അല്ലേന്ന് എപ്പോഴും ചോദിച്ചാല്‍ എനിക്ക് സംശയം ആകും കേട്ടോ. നീ സ്മാര്‍ട്ട് ആണോന്ന്.

Sreejith K. said...

ആഗ്രഹമില്ലാഞ്ഞിട്ടല്ല സൂ. പക്ഷെ ഞാന്‍ ഓര്‍മിപ്പിക്കാതെ ആരും അങ്ങിനെ സമ്മതിച്ച്‌ തരുന്നില്ല എന്ന്‌ വന്നാല്‍ ഞാന്‍ പിന്നെ എന്തു ചെയ്യും? പറ.

ഞാനും ഒരു മനുഷ്യനല്ലേ എനിക്കുമില്ലേ ചില അല്ലറ ചില്ലറ വികാരങ്ങള്‍?