ഞാന്‍: ഇത്ര പാടാണ് ഉണ്ടാക്കാന്‍ എന്നറിഞ്ഞില്ല എന്റമ്മോ.
കൂട്ടുകാരന്: എന്തുണ്ടാക്കാനാ ഇത്ര പാട്?
ഞാന്‍: ഒരു തീരുമാനം
Tuesday, January 31, 2006
Monday, January 30, 2006
കഴിക്കണോ?
ഞാന്‍: അത് കഴിക്കണോ വേണ്ടയോ എന്ന് ഒരു സംശയം.
ഒരാള്‍: എന്ത് കഴിക്കണോ വേണ്ടയോ എന്ന്?
ഞാന്‍: ഒരു കല്യാണം.
ഒരാള്‍: എന്ത് കഴിക്കണോ വേണ്ടയോ എന്ന്?
ഞാന്‍: ഒരു കല്യാണം.
Monday, January 23, 2006
വേണ്ടായിരുന്നു
ഞാന്‍: വേണ്ടായിരുന്നു.
അശരീരി: എന്തു വേണ്ടായിരുന്നു എന്ന്?
ഞാന്‍: ദുഖങ്ങളും, ദുരിതങ്ങളും, വിരഹങ്ങളും, വേദനകളും, ഒന്നും ...
അശരീരി: എന്തു വേണ്ടായിരുന്നു എന്ന്?
ഞാന്‍: ദുഖങ്ങളും, ദുരിതങ്ങളും, വിരഹങ്ങളും, വേദനകളും, ഒന്നും ...
ആത്മാര്‍ത്ഥത
ഞാന്‍: അതെനിക്ക് വീണ്ടും നഷ്ടമായി. നഷ്ടമാകരുതായിരുന്നു.
അവര്‍: എന്താണ് നിനക്ക് നഷ്ടമായത്?
ഞാന്‍: എന്റെ ആത്മാര്‍ത്ഥത
അവര്‍: എന്താണ് നിനക്ക് നഷ്ടമായത്?
ഞാന്‍: എന്റെ ആത്മാര്‍ത്ഥത
Saturday, January 21, 2006
ബാധ
ഞാന്‍: ഒരു ബാധ കുറേ നാളായി തുടങ്ങിയിട്ട്. ഉടനേ ഒഴിപ്പിക്കണം.
ഒരുവന്: ഏതാ ആ ബാധ?
ഞാന്‍: എന്റെ അപകര്‍ഷതാ ബോധം.
ഒരുവന്: ഏതാ ആ ബാധ?
ഞാന്‍: എന്റെ അപകര്‍ഷതാ ബോധം.
Friday, January 20, 2006
ഒരുപാട് നാളുകള്‍ക്ക് ശേഷം
ഞാന്‍: ഒരുപാട് നാളുകള്‍ക്ക് ശേഷം ഞാന്‍ ഇന്നവളെ വീണ്ടും കണ്ടു.
കൂട്ടുകാരന്: ആരെ?
ഞാന്‍: എന്നിലെ ഏകാന്തതയെ.
കൂട്ടുകാരന്: ആരെ?
ഞാന്‍: എന്നിലെ ഏകാന്തതയെ.
തെരച്ചില്‍
ഞാന്‍: ഒരാളെ തപ്പി ഇറങ്ങിയതാ. നടന്ന് നടന്ന് മടുത്തു.
പുള്ളിക്കാരന്: ആരെയാ തിരയുന്നത്?
ഞാന്‍: എന്റെ ആത്മാവിനെ.
പുള്ളിക്കാരന്: ആരെയാ തിരയുന്നത്?
ഞാന്‍: എന്റെ ആത്മാവിനെ.
Thursday, January 19, 2006
പറന്ന് പോയ കിളി
ഞാന്‍: കൂട് അടച്ചിട്ടിരിക്കുകയായിരുന്നു. എന്നിട്ടും എന്റെ കിളി പറന്നു പോയി.
അങ്ങേര്: അതെന്ത് പറ്റി?
ഞാന്‍: ആ കൂട്. അത് എന്റെ മനസ്സായിരുന്നു.
അങ്ങേര്: അതെന്ത് പറ്റി?
ഞാന്‍: ആ കൂട്. അത് എന്റെ മനസ്സായിരുന്നു.
Wednesday, January 18, 2006
അങ്ങോട്ട് പോകാന്‍ വയ്യ
ഞാന്‍: എനിക്ക് പേടിയാ അങ്ങോട്ട് പോകാന്‍.
അദ്ദേഹം: എങ്ങോട്ട് പോകാന്‍?
ഞാന്‍: എന്റെ ഓര്‍മ്മകളിലേക്ക്.
അദ്ദേഹം: എങ്ങോട്ട് പോകാന്‍?
ഞാന്‍: എന്റെ ഓര്‍മ്മകളിലേക്ക്.
വിങ്ങിയ കൈ
ഞാന്‍: കൈ വല്ലാതെ വിങ്ങിയിട്ടുണ്ട്. എന്തെങ്കിലും കടിച്ചതായിരിക്കും.
അവന്: എന്തായിരിക്കും കടിച്ചിട്ടുണ്ടാകുക?
ഞാന്‍: എന്റെ കുറ്റബോധം ആയിരിക്കും.
അവന്: എന്തായിരിക്കും കടിച്ചിട്ടുണ്ടാകുക?
ഞാന്‍: എന്റെ കുറ്റബോധം ആയിരിക്കും.
വീണ കാരണം
ഞാന്‍: ഒന്നു വീണു ഇന്ന്. ഒരാളെ കണ്ടു പേടിച്ചോടിയതാ.
അവന്: ആരെക്കണ്ട്?
ഞാന്‍: എന്റെ ഭൂതകാലത്തെ കണ്ട്.
അവന്: ആരെക്കണ്ട്?
ഞാന്‍: എന്റെ ഭൂതകാലത്തെ കണ്ട്.
കള്ളന്
ഞാന്‍: ഇന്നലെ വീട്ടില്‍ കള്ളന് കയറി എന്റെ കയ്യില്‍ ആകെ ഉണ്ടായിരുന്ന സാധനം കൊണ്ടു പോയി.
അപരിചിതന്: എന്തായിരുന്നു അത്?
ഞാന്‍: എന്റെ ഹൃദയം.
അപരിചിതന്: എന്തായിരുന്നു അത്?
ഞാന്‍: എന്റെ ഹൃദയം.
Tuesday, January 17, 2006
കാണാതെ പോയ സാധനം
ഞാന്‍: ഒരു സാധനം വച്ചാല്‍ വച്ചിടത്ത് കാണില്ല. ഇന്നലെ ഇവിടെ ഉണ്ടായിരുന്നതാ.
വെരൊരാള്: എന്താ കാണാതെ പോയത്?
ഞാന്‍: എന്റെ ആഗ്രഹങ്ങള്‍.
വെരൊരാള്: എന്താ കാണാതെ പോയത്?
ഞാന്‍: എന്റെ ആഗ്രഹങ്ങള്‍.
ടിക്കറ്റ് കൌണ്ടര്‍
ഞാന്‍: ഒരു ടിക്കറ്റ് വേണം.
അയാള്‍: എങ്ങോട്ടാ?
ഞാന്‍: സ്വപ്നലോകത്തേക്ക്. ഇവിടം എനിക്ക് മടുത്തു.
അയാള്‍: എങ്ങോട്ടാ?
ഞാന്‍: സ്വപ്നലോകത്തേക്ക്. ഇവിടം എനിക്ക് മടുത്തു.
Monday, January 16, 2006
വക്കീലിനെ കാണണം
ഞാന്‍: എനിക്കൊരു വക്കീലിനെ കാണണം.
അപരന്: അതെന്തിനാ?
ഞാന്‍: ഞാന്‍ ഒരാളെ കൊന്നു.
അപരന്: അയ്യോ !!! ആരെ?
ഞാന്‍: എന്നെ തന്നെ.
അപരന്: അതെന്തിനാ?
ഞാന്‍: ഞാന്‍ ഒരാളെ കൊന്നു.
അപരന്: അയ്യോ !!! ആരെ?
ഞാന്‍: എന്നെ തന്നെ.
Thursday, January 12, 2006
അലര്‍ജി
ഞാന്‍: എനിക്ക് അലര്‍ജിയുടെ അസുഖം തുടങ്ങിയോ എന്നൊരു സംശയം.
ഡോക്ടര്‍: അതെന്താ അങ്ങിനെ തോന്നാന്‍?
ഞാന്‍: എനിക്കിപ്പൊ ചില ആള്‍ക്കാരുടെ പേര് കേള്‍ക്കുമ്പൊഴേ ചൊറിഞ്ഞ് വരുന്നു.
ഡോക്ടര്‍: അതെന്താ അങ്ങിനെ തോന്നാന്‍?
ഞാന്‍: എനിക്കിപ്പൊ ചില ആള്‍ക്കാരുടെ പേര് കേള്‍ക്കുമ്പൊഴേ ചൊറിഞ്ഞ് വരുന്നു.
Monday, January 02, 2006
ഒരു ഹൊഗ്ഗനക്കല് യാത്ര

ഇത്തവണ ഹൊഗ്ഗനക്കല് യാത്ര പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍ വച്ചുണ്ടാക്കിയ വീഡിയോ. കൂടുതല്‍ വിവരങ്ങള്‍ എന്റെ MSN ബ്ലോഗില്‍ ഉണ്ട്.
മൈക്രൊസോഫ്റ്റ് ഫോട്ടൊ സ്റ്റോറി ഉണ്ടെങ്കില്‍ ഇതു പോലത്തെ മനോഹരങ്ങളായ വീഡിയോകള്‍ ഉണ്ടാക്കാം. കാലം പോയ പോക്കേ!. ഇപ്പൊ വീഡിയോ ഉണ്ടാക്കാന്‍ വീഡിയോ ക്യാമറ പോലും വേണ്ട.
Subscribe to:
Posts (Atom)