Wednesday, April 19, 2006

രണ്ടിലൊന്ന്

ഞാന്‍: കൊടുത്ത കാശ് തിരിച്ച് മേടിക്കാന്‍ പോകുവാ ഞാന്‍. രണ്ടിലൊന്ന് ഞാന്‍ മേടിക്കും.
സംശയക്കാരന്‍: രണ്ടിലൊന്ന് എന്ന് വച്ചാല്‍? ഒന്ന് കാശ്. മറ്റേതോ?
ഞാന്‍: തല്ല്

6 comments:

Kalesh Kumar said...

കിട്ടുന്ന ശമ്പളം തികയുന്നില്ലേ ശ്രീജിത്തേ? ഗൂഗിളിനെ പിടിച്ച് കാശുണ്ടാക്കാനുള്ള പരിപാടി കൊള്ളാം! (ആട് വേഡ്)
ഗൂഗിളീന്ന് ചെക്ക് വരുമ്പഴിനി എന്തോക്കെയാ സംഭവിക്കുന്നത്?

Sreejith K. said...

എന്റെ കലേഷേട്ടാ, ഒരു മനുഷ്യക്കുഞ്ഞ് പോലും അതില്‍ ഇതു വരെ ക്ലിക്കിയിട്ടില്ല. എനിക്ക് അഞ്ചിന്റെ പൈസ അതു വഴി കിട്ടിയിട്ടുമില്ല. പിന്നെ അത് കളയാത്തതെന്താണെന്ന് ചോദിച്ചാല്‍, ഞാന്‍ ബ്ലോഗ്ഗ് ഉണ്ടാ‍ക്കിയപ്പോല്‍ തന്നെ ഇട്ടതാണ് അത്. അത് കളയാന്‍ ഒരു മടി, ഒരു തരം നോവാള്‍ജിയ. അത് ഒരു അഭംഗി ഉണ്ടാകുന്നുണ്ടെങ്കില്‍ കളയാം, ഇല്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

myexperimentsandme said...

ശ്രീജിത്തേ... അഭംഗി ഉണ്ടാക്കുന്ന വേറൊരു സംഗതി...അവിടുന്ന്.....

(തല്ലല്ലേ... അടുത്ത പ്രാ‍വശ്യം തീര്‍ച്ചയായും ബങ്കളൂരു വഴി...)

Sreejith K. said...

വക്കാരിയുടെ തപാല്‍വിലാസം ഒന്നു വേണം. എന്തിനാണെന്ന് പിന്നെ പറയാം.

myexperimentsandme said...

അടി പാഴ്‌സലയക്കാനാണെങ്കില്‍ സ്പീഡ് പോസ്റ്റ് മതിയേ.. അതാകുമ്പം ചൂടാറാതെ ഇങ്ങെത്തും...:)

ശ്രീജിത്തേ, എന്റെ പടം ബ്ലോഗുംകൂടി ആ മുതല്‍ അം വരെയുള്ള ആ ലിസ്റ്റിലൊന്ന് ഉള്‍പ്പെടുത്താമോ.. ചിലവ് തീരെക്കുറവ്. ഇങ്ങിനെയാണെങ്കില്‍ പൂട്ടേണ്ടിവരുമെന്നാ തോന്നുന്നത്. എത്രനാളാണെന്നും പറഞ്ഞാ ഇങ്ങിനെ തുറന്ന് വെച്ച്......ആരും വരാതെ... പൂവെല്ലാം വാടിപ്പോകുന്നു.
http://patangal.blogspot.com/ ആണ് വിലാസം. ബ്രിഗേഡിയര്‍ റോഡില്‍ തന്നെ

Sreejith K. said...

അടി പാര്‍സല്‍ ആയി അയക്കാന്‍ ആയിരുന്നില്ല വക്കാരീ വിലാസം ചോദിച്ചത്. പടങ്ങള്‍ ബ്ലോഗ്‌റോളില്‍ ഉണ്ടായിട്ടും അതു കാണാന്‍ പറ്റുന്നില്ലെങ്കില്‍ അവിടെ വന്ന് കാണിച്ച് തരാനായിരുന്നു. ച്ഛെ. വക്കാരി എന്നെ തെറ്റിദ്ധരിച്ചു. ഇതാ ഞാന്‍ ആരോടും വിലാസം ചോദിക്കാത്തത്.

വക്കാരി എന്നെങ്കിലും ബാംഗ്ലൂര്‍ വഴി വരുകയാണെങ്കില്‍ പറയണം കേട്ടോ. കാര്യം നേരില്‍ പറയാം.