Thursday, December 29, 2005

സംശയങ്ങള്‍

തമസ്സിന്‍ കരിമ്പടം പൊതിയുമീ രാവില്‍
നിലാവിന്‍ പ്രകാശം ഹൃത്തിനും അന്യമാകുന്നുവോ?
ഘനീഭവിച്ച മൌനംപോല്‍ നിശ്ചലമീ സന്ധ്യയില്‍
കുളിര്‍തെന്നലിന്‍ ചലനം ജീവനിലും ഇല്ലാതാക്കുന്നുവോ?

7 comments:

രാജ് said...

ഒരു നിലാവിന്റെ പ്രകാശവും ഹൃദയത്തിനു് അന്യമാവാതിരിക്കട്ടെ. നവവത്സരാശംസകള്‍!

--ഹൃത്ത്/ഹൃദയം എന്നിവയെഴുതുവാന്‍ വരമൊഴിയില്‍ hr^ എന്ന കീ കോമ്പിനേഷന്‍ ഉപയോഗിക്കുക

Sreejith K. said...

തെറ്റ്‌ തിരുത്തിത്തന്നതിന്‌ ഒത്തിരി നന്നി. ഹൃത്ത്‌ ഞാന്‍ ശരിയാക്കി. പക്ഷെ മൌനം ശരിയായില്ല. അതെങ്ങിനെയാ ടൈപ്പ്‌ ചെയ്യുന്നേ?

രാജ് said...

മൌനം എന്താ ശരിയല്ലാത്തതു്? ‌മ-യുടെ മുമ്പേ “‌െ” എന്നു കാണുന്ന ചിഹ്നമാണോ ശരിയല്ലെന്നു് പറയുന്നതു്? പഴയലിപി മലയാളത്തില്‍ ഔ എന്ന ചിഹ്നം എഴുതിയിരുന്നതു് ‌‌“ൌ” എന്നുപയോഗിച്ചായിരുന്നു. അച്ചടി പരിക്ഷരിച്ചപ്പോള്‍ “‌െ” പൊയ്പ്പോയതാണു്. യൂണികോഡിന്റെ സാദ്ധ്യതകള്‍ ഉപയോഗിച്ചു് നഷ്ടപ്പെട്ട പല പഴയ ലിപികളും തിരിച്ചു് വന്നിട്ടുണ്ട്. അതിലൊന്നാണു് ഇതും.

Sreejith K. said...

പിന്നേയും സംശയം. ശൊ. ഈ എന്റെ ഒരു കാര്യം.

"സ്റ്റോറി"(Story) ശരിയാകുന്നില്ല എത്ര നോക്കിയിട്ടും. ഒന്നു സഹായിക്കുവോ?

സു | Su said...

തമസ്സിൻ കരിമ്പടം പൊതിയുമൊരീ രാവിൽ
നിലാവിൻ പ്രകാശം ഹൃത്തിനും അന്യമാകുന്നുവോ?
ഘനീഭവിച്ച മൌനം പോൽ നിശ്ചലമമീ സന്ധ്യയിൽ
കുളിർ തെന്നലിൻ ചലനം ജീവനിലും ഇല്ലാതാകുന്നുവോ?

പൊതിയുമൊരീ രാവിൽ എന്നും നിശ്ചലമമീ എന്നും വേണമോ

പൊതിയുമീ രാവിൽ, നിശ്ചലമീ എന്നു പോരേ?

സ്റ്റോറി ക്ക് എന്താ കുഴപ്പം?

:)

Sreejith K. said...

മതിയെങ്കില്‍ മതി. ഞാന്‍ എപ്പോഴേ മാറ്റി. ഇനിയെങ്കിലും സമ്മതിച്ചുകൂടെ ഞാന്‍ മിടുക്കനാണെന്ന് .

സ്റ്റ-ക്ക്‌ മുന്നേ വരേണ്ട സ്വരാക്ഷരം അതിനു ശേഷമല്ലേ വരുന്നേ. അത്‌ ഒരു രസോല്യ കാണാന്‍.

aneel kumar said...

ശ്രീജിത്തിന് "സ്റ്റോറി"(Story) ശരിയാവുന്നില്ലെങ്കില്‍ താങ്കള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിലെ സെറ്റിങ്ങുകള്‍ ഒന്നു ശരിയാക്കേണ്ടിവരും.
http://vfaq.blogspot.com ഒന്നു വായിച്ചോളൂ.