Monday, October 09, 2006

ഡ്രൈവര്‍

ഞാന്‍: ഒരു ഡൈവറെ കിട്ടിയിരുന്നെങ്കില്‍ ഇതൊന്ന് ഉറപ്പിക്കാമായിരുന്നു.
നോക്കിനിന്നവന്‍: ഏത് ഡ്രൈവര്‍?
ഞാന്‍: സ്കൂ ഡ്രൈവര്‍.

16 comments:

സൂര്യോദയം said...

തലയിലെ സ്ക്രൂ ആണെന്ന് തോന്നുന്നു ഉറപ്പിക്കാനുള്ളത്‌ :-))

ഇടിവാള്‍ said...

തലയിലെ ആവശ്യത്തിനാണേല്‍, ഞാന്‍ ഒരു "ഹാമര്‍" തരാം ;) !

മുസ്തഫ|musthapha said...

ഹ ഹ ഹ ഹ ഹ [ബാച്ചിലേഴ്സ് ചിരി]

അതെപ്പോ ഇളകി!

വിവാഹിതരിലെ പോസ്റ്റുകളും കമന്‍റുകളും കണ്ടതിന് ശേഷമോ :))

Anonymous said...

ന്‍റമ്മോ... ദേ..സ്ക്രൂ.. വീണ്ടും ഇളകി വരുന്നൂ..ഇനി ആരുടെ സ്ക്രൂവൊക്കെ ഇളകുമെന്ന് പടച്ചോന് മാത്രമറിയാം

Mubarak Merchant said...

ഹൊ! ആ പത്തുപൈസാ ഇതുവരെ കിട്ടീല്ലേ ശ്രീജി?

വാളൂരാന്‍ said...

ഇനിയും സ്ക്രൂ ബാക്കിയോ ആ തിരുതലയില്‍...!! ചുമ്മാ പറ്റിക്കാന്‍ നോക്കല്ലേ.....

Kumar Neelakandan © (Kumar NM) said...

ഈ സ്ക്രൂ ഉറപ്പിക്കുന്ന ഒരുപാട് ഡ്രൈവര്‍ മാര്‍ തിരുവനന്തപുരത്തു, ഹിന്ദുസ്ഥാന്‍ ലാറ്റക്സിനപ്പുറവും പോലീസ് ഗ്രൌണ്ടിനിപ്പുറവും ഉള്ളതായി അറിയാം. പക്ഷെ അതുവരെ ആരെങ്കിലും കൊണ്ടുപോവേണ്ടിവരും :(

Mubarak Merchant said...

അതെന്നതാ കുമാറച്ചായാ, ഞങ്ങളെയൊക്കെയങ്ങു മറ്ന്നോ? ഈ സ്ക്രൂവിന്റെ പണിക്ക് കാക്കനാടിനെക്കാള്‍ പ്രശസ്തമായ ഒരു സ്ഥലം കൂടെയല്ലേ ഒള്ളു കേരള്‍ത്തില്!

Kalesh Kumar said...

:)

sreeni sreedharan said...

ഈ പോസ്റ്റ് ബെസ്റ്റ് സമയത്ത് തന്നെ ഇട്ടു, മിടുക്കന്‍...
ഈ കിട്ടിയതൊന്നും പോരല്ലേ :)

mydailypassiveincome said...

ഞാന്‍: ഒരു ഡൈവറെ കിട്ടിയിരുന്നെങ്കില്‍ ഇതൊന്ന് ഉറപ്പിക്കാമായിരുന്നു.
നോക്കിനിന്നവന്‍: ഏത് ഡ്രൈവര്‍?
ഞാന്‍: സ്കൂ ഡ്രൈവര്‍.

നോക്കിനിന്നവന്‍: ഒരെണ്ണം വാങ്ങി കയ്യില്‍ വച്ചോ. എപ്പോഴും ആവശ്യം വരും ;)

പച്ചാളം പറഞ്ഞത് എത്ര ശരി.....

Kumar Neelakandan © (Kumar NM) said...

സ്ക്രൂ പോയ ശ്രീജിത്തിനും മറ്റു അവിവാഹിതര്‍ക്കും, നിങ്ങളുടെ ഈ അവസ്ഥയില്‍ മനം നൊന്തു ഞാന്‍ ഒരു ജ്യോത്സ്യരെ കണ്ടു. ആ മഹാനുഭാവന്‍ പറഞ്ഞതനുസരിച്ച് നിങ്ങളുടെ ടൈ വളരെ മോശം ആണ്.

ബ്രഹ്മചാരിയായ ആഞ്ജനേയന്റെ കോപം ആണ്.
(ഏതോ ബാച്ചിലര്‍ തന്റെ ബാച്ചിലര്‍ സ്ഥാനം തെറ്റിച്ചു എന്നാണ് പ്രശ്നവശാല്‍)

പരിഹാര കര്‍മ്മങ്ങളില്‍ ചിലത്.
1. ആ ബാച്ചിലര്‍ ക്ലബ്ബിന്റെ ബ്ലോഗിനുചുറ്റും ഒരു മന്ത്ര ചരടു കെട്ടണം.
2. എല്ലാ ബാച്ചിലേര്‍സും അവരവരുടെ ബ്ലോഗില്‍ ഈ ഐക്കണ്‍ പതിക്കണം.

ബാക്കി കര്‍മ്മങ്ങള്‍ പിന്നാലെ.

വിനോദ്, വൈക്കം said...

ബാചിലേര്‍സിനൊക്കെ കണ്ട്രോളു കൊടുക്കണേ.. ആഞ്ജനേയാ..

ദിവാസ്വപ്നം said...

ഹ ഹ ഹ ഹ

ഹി ഹി ഹി ഹി

എന്നാലും എന്റെ ശ്രീജിത്തേ, അതൊരൊന്നൊന്നര സെല്‍ഫ് ഗോളായല്ലോ !

:-)

തറവാടി said...

തലയുടെ പ്രശ്നമാണോ , ഉലക്ക തരാം

മുസാഫിര്‍ said...

സക്രു ഡ്രൈവര്‍.
ഒരു വെട്ടു ഗ്ലാസില്‍ കാല്‍ ഭാഗം വോട്ക്കയു അര ഭാഗം ഫ്രഷ് നാരങ്ങ ജ്യുസും ബാക്കി ഭാഗം ഐസ് ക്യുബുകളും ഇടുക.എന്നിട്ടു സ്റ്റിറര്‍ കൊണ്ടു ഇളക്കി കുറേശ്ശെ സിപ്പ് ചെയ്യുക.

ശ്രിജിത്തിന്റ് ഇപ്പോഴത്തെ കണ്ടിഷനില്‍ വോട്ക്ക,ജ്യുസ് എന്നിവയുടെ അളവു പരസ്പരം മാറ്റാവുന്നതാണു.