നീ ഒരു നഷ്ടബോധമാണ്
കഴിഞ്ഞു പോയ നല്ല കാലത്തിന്റെ
നടക്കാതെ പോയ സ്വപ്നങ്ങളുടെ
നഷ്ടപെട്ടു പോയ ആഗ്രഹങ്ങളുടെ
നീ ഒരു സന്തോഷമാണ്
മടങ്ങി വരില്ലാത്ത ദുരനുഭവങ്ങളുടെ
വരാനിരിക്കുന്ന നന്മയുടെ
സങ്കല്‍പ്പത്തിലെ ജീവിതത്തിന്റെ
നീ ഒരു കുറ്റബോധമാണ്
അറിയാന്‍ വൈകിയ വിചാരങ്ങളുടെ
അറിയാതെ പോയ അബദ്ധങ്ങളുടെ
മറന്നു പോയ കടമകളുടെ
നീ ഒരു ആത്മഹര്‍ഷമാണ്
പെയ്തൊഴിഞ്ഞ പേമാരിയുടെ
പ്രതീക്ഷകളിലെ വസന്തത്തിന്റെ
പൊരുതി ജയിച്ച മത്സരത്തിന്റെ
നീ ഒരു വിലാപമാണ്
പെയ്തു തോര്‍ന്ന മഴയുടെ
വിരിയും മുന്‍പേ കരിഞ്ഞു പോയ പൂവുകളുടെ
ചിറകൊടിഞ്ഞ കിനാവുകളുടെ
നീ ഒരു സ്വപ്നമാണ്
ചെറുപ്പം മുതലേ ഉള്ള ആഗ്രഹങ്ങളുടെ
കണ്ടിട്ടും കണ്ടിട്ടും തീരാത്ത കൊതിയുടെ
മതിവരാത്ത സ്നേഹത്തിന്റെ
നീ ഒരു വസന്തമാണ്
വരാന്‍ പോകുന്ന നാളെയുടെ
തീര്‍ക്കാതെ പോയ ആഗ്രഹങ്ങളുടെ
വീണ്ടും നേടിയ പ്രതീക്ഷകളുടെ
നീ ഒരു നന്ദിയാണ്
പെയ്തൊഴിഞ്ഞ പേമാരിയുടെ
ഒഴിഞ്ഞു പോയ ഒരു തലവേദനയുടെ
സ്നേഹം നിഷേധിക്കപെട്ട ഒരു ആത്മാവിന്റെ
നീ ഒരു പിന് വിളിയാണ്
കേട്ടു മറന്ന ശബ്ദത്തിന്റെ
വഴിയിലെവിടെയൊ ഉപേക്ഷിക്കേണ്ടി വന്ന വാത്സല്യത്തിന്റെ
വീണ്ടും യദാപൂര്വമാകാന് കൊതിക്കുന്ന എന്റെ വീണക്കമ്പികളുടെ
നീ ഒരു ഉധ്ധരണിയാണ്
മറക്കാനാകാത്ത ഭൂതകാലത്തിന്റെ
കാണാതെ പോകുന്ന വര്‍ത്തമാനത്തിന്റെ
സ്വപ്നം കാണുന്ന ഭാവിയുടെ
നീ ഒരു സായൂജ്യമാണ്
വീണ് കിട്ടുന്ന വേനല്‍മഴയുടെ
അറിയാതെ ഒളിമായുന്ന പുഞ്ചിരിയുടെ
വേറിട്ടു നില്ക്കുന്ന ആത്മഹര്‍ഷത്തിന്റെ
നീ ഒരു സ്പന്ദനമാണ്
മരവിച്ച മനസ്സുകളുടെ
ഉയിര്ത്തെഴുന്നേല്ക്കപ്പെടുന്ന സത്യങ്ങളുടെ
വഴിതെട്ടി വന്ന കാരുണ്യത്തിന്റെ
Thursday, September 29, 2005
Subscribe to:
Comments (Atom)