Tuesday, February 28, 2006

ആരാ വലുത് ?

ഞാന്‍: ഓടിച്ചെന്നു ഞാന്‍ അവനെന്നെ പിടിച്ചു കെട്ടി, കൊടുത്തു ഞാന്‍ അവനെനിക്കിട്ട് രണ്ട്.
കണ്ടുനിന്നവര്‍: എന്തു പറ്റി?
ഞാന്‍: ഞാനാണോ അവനാണോ വലുതെന്ന് നോക്കിയതാ. സംശയമില്ല, അവന്‍ തന്നെ.

Friday, February 24, 2006

കാലിലെ കെട്ട്

ഞാന്‍: ഇപ്പൊ വീണേനെ. കാലില്‍ ഒരു കെട്ട് വീണു.
ചേട്ടന്മാര്‍: എന്തു പറ്റി?
ഞാന്‍: ഒരു തേടിയ വള്ളി കാലില്‍ ചുറ്റി.

Saturday, February 18, 2006

പിടിക്കാന്‍ വരുന്നേ

ഞാന്‍: രക്ഷിക്കണേ, എന്നെ പിടിക്കാന്‍ വരുന്നേ.
നാട്ടുകാര്‍: ആരാ പിടിക്കാന്‍ വരുന്നത്‌?
ഞാന്‍: എന്റെ മടി.

Thursday, February 16, 2006

വേഗത്തിലുള്ള ഓട്ടം.

ഞാന്‍: ഇത്ര വേഗത്തില്‍ ഓടണ്ട എന്ന് ഞാന്‍ പറഞ്ഞതല്ലേ, അതു കൊണ്ടല്ലേ ഇപ്പൊ കിതക്കുന്നത്.
ചേട്ടന്‍: എന്താ അത്ര വേഗത്തില്‍ ഓടിയത്?
ഞാന്‍: എന്റെ ആവേശം.

Tuesday, February 14, 2006

എല്ലാവര്‍ക്കും എന്റെ സ്നേഹദിനാശംസകള്‍

ഞാന്‍: വിശ്വാസമുണ്ടായിട്ടല്ല. എന്നാലും ഒന്നു നേരുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.
അവര്‍: എന്താ നേരേണ്ടത്? നേര്‍ന്ന് നോക്ക്.
ഞാന്‍: എല്ലാവര്‍ക്കും എന്റെ സ്നേഹദിനാശംസകള്‍

Monday, February 13, 2006

വയ്യ ചുമക്കാന്‍

ഞാന്‍: എനിക്കു വയ്യ ഇനി ഈ ഭാരം ചുമന്നോണ്ട് നടക്കാന്‍.
മനസാക്ഷി: എന്ത് ഭാരം ചുമക്കാനാ വയ്യാത്തത്?
ഞാന്‍: എന്റെ ദുഖഭാരം.

Thursday, February 09, 2006

പുകമറ

ഞാന്‍: ഒന്നും കാണാന്‍ പറ്റുന്നില്ല. കണ്ണിന്റെ മുന്‍പില്‍ ഒരു പുകമറ മാത്രം ഇപ്പോള്‍.
ലവന്‍: എന്തിന്റെ പുകമറ?
ഞാന്‍: പഴയ ഓര്‍മ്മകളുടെ.

Tuesday, February 07, 2006

ഗദ്ഗദപ്രശ്നം

ഞാന്‍: അയ്യോ !!!
അവന്‍: എന്ത് പറ്റി?
ഞാന്‍: ഒരു ഗദ്ഗദം തൊണ്ടയിലുടക്കി.

Sunday, February 05, 2006

അങ്ങേയറ്റം വരെ

ഞാന്‍: അങ്ങേയറ്റം വരെ പോകണം എനിക്ക്. അവിടെ എത്തി തിരിഞ്ഞ് നോക്കുന്നത് ഒരു രസം തന്നെ ആയിരിക്കും അല്ലേ?
അന്വേഷി: എന്തിന്റെ അറ്റം വരെ?
ഞാന്‍: എന്റെ പ്രതീക്ഷകളുടെ.

Thursday, February 02, 2006

എറിഞ്ഞ് കൊടുക്കാമോ?

ഞാന്‍: ഒരു സാധനം സ്നേഹത്തോടെ കൊടുക്കുമ്പോള്‍ എറിഞ്ഞ് കൊടുക്കുന്നത് ശരിയാണോ?
നാട്ടുകാരന്‍: എന്താ എറിഞ്ഞ് കൊടുക്കേണ്ടത്?
ഞാന്‍: ഒരു നോട്ടം.

കൊടുക്കണോ വേണ്ടയോ

ഞാന്‍: അത് കൊടുക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പം മാറുന്നില്ലല്ലോ എന്റീശ്വരാ‍.
അന്യന്‍: എന്ത് കൊടുക്കണോ വേണ്ടയോ എന്ന്?
ഞാന്‍: ഒരു വാക്ക്.