Tuesday, October 17, 2006

യം

ഞാന്‍: എന്തെങ്കിലും എഴുതാന്‍ ആശ മാത്രം പോരല്ലോ, യം കൂടി വേണ്ടേ?
വായനക്കാരന്‍: എന്ത് യം?
ഞാന്‍: ആശയം.

26 comments:

അത്തിക്കുര്‍ശി said...

ഓ, അതായിരുന്നോ?
ഞാന്‍ കരുതി; യം ഫോര്‍ മണ്ടത്തരം...!

വല്യമ്മായി said...

അത് കലക്കി

Rasheed Chalil said...

ഹോ. ഈ ശ്രീയുടെയൊരു കാര്യം

asdfasdf asfdasdf said...

ഞാന്‍ തെറ്റിദ്ധരിച്ചു. അല്ലെങ്കിലും ബാച്ചികള്‍ക്ക് എവിടെ ‘വിഷയം’ അല്ലേ ?

കുറുമാന്‍ said...

ഓഹോ.......വെറും യം അല്ല ഇത്.....അന്യാ”യം” ആണിത് ജിത്തൂ.....

അനംഗാരി said...

ജിത്തേ..ഏത് ആശയുടെ കാര്യമാണ് പറഞ്ഞത്? അയല്‍‌വക്കത്തെ ആ തടിയന്റെ മകള്‍...?
അതോ..കഴിഞ്ഞയാഴ്ച ടൂര്‍ പോയപ്പോള്‍ കൂടെ വേണമെന്ന് “ആശി”ച്ച...?
അതോ...കൂടെ ജോലി ചെയ്യുന്ന...?
“യം”...എന്തായാലും പെണ്ണിന്റെ അപ്പന്‍ വകയായി കിട്ടും.

കിച്ചു said...

ഈ മണ്ടന്റെ ഓരോ കാര്യങ്ങള്‍, ചളിയേ അടിക്കൂ... "യം" എന്നാല്‍ ഭക്ഷണം എന്നും ഒരര്‍ത്ഥമില്ലേ? ഗുരുക്കന്‍മാരേ...???

മുസ്തഫ|musthapha said...

:)

ബ്ലോഗര്‍മാരെല്ലാം കൂടെ: ഈ ഒരു ‘തരം’ മാത്രേ ശ്രീജിത്തിനറിയൂ?

ശ്രീ: ഏത് ‘തരം’

ബ്ലോഗര്‍മാരും ബ്ലോഗിനികളും കൂടെ ഒന്നിച്ചാക്രോശിച്ചു: ‘മണ്ടത്തരം’

പുള്ളി said...

അത് പറ്റി - ച്ചൂ

Anonymous said...

gud..
iniyum ezhutanam
gbest wishes

Anonymous said...

ശ്രീജിത്ത്‌ 'യം' ഇല്ലാതെ വിഷമിക്കുന്നെന്നോ !!! മനസിനെ കണ്ണൂരിലേക്ക്‌ കൊണ്ടുവരൂ.... യമ്മിനാണൊ പഞ്ഞം !!!! ഇത്രയധികം സ്ഥലത്ത്‌ എങ്ങിനെ ശ്രീജിത്‌ ഓടിയെത്തുന്നു... പിടി ഉഷയുടെ അത്‌ലറ്റിക്‍ സ്കൂളില്‍ പടിച്ചിട്ടുണ്ടോ ?!!!!

Promod P P said...

ബ്ലോഗനാര്‍ക്കാവിലമ്മേ ചതിച്ചൊ?
വെള്ളിയാഴ്ച്ച രാത്രി 11.30 വരെ കണ്ട്രി ക്ലബ്ബില്‍ വാചകം അടിച്ചിരുന്നപ്പോള്‍ ഒരുപാടുണ്ടായിരുന്നല്ലോ ഈ യം
ഇപ്പ എവിടെ പോയി


qw_er_ty

Anonymous said...

ശ്രീ,
“യം” നാണൊ പഞ്ഞം അതും ബാങ്ലൂരില്‍?.

അല്ലെങ്കില്‍ ഇതില്‍ ഏതു “യം” വേണമെന്നു തീരുമാനിച്ചു ഒന്നെടുത്തോളൂ.
കരണീയം, ചരണീയം, ദ്വയം, മയം, മേയം, മായം, ഭയം, കയം,കായം, ...., ലയം, ലായം, വിഷയം, ക്ഷയം, ന്യായം, അന്യായം, സ്വയം, തോയം, ജയം, പരാജയം, സമയം, നിര്‍ദ്ദയം, ആയം, ഈയം, ചായം... ശ്രീ പോരെ “യം? (..... മന:പൂര്‍വ്വം വിട്ടതാണ്)

Sreejith K. said...

നന്ദു ഇട്ട ... ഇതൊക്കെയാണോ?

ചാരായം, കഷായം, കുമ്മായം, കട്ടായം ?

Anonymous said...

http://anilthakraneyonsunday.blogspot.com/ - please check this blog and forward about priyanka to all

Anonymous said...

നമസ്കാരം ഇതാ മലയാളം blogs ഒരാള്‍ കുടി.
കളിക്കൂട്ടുകാരാന്
Kalikootukaran

Ziya said...

കാ‘യം’കുളത്തുകാരനായ ഞാന്‍ ‘യം’ തന്നാല്‍ കായംകുളത്തിന്‍ കാര്യം കുളമാകില്ലേ കണ്ണാ....

Anonymous said...

pld stop it
this type of policsless stories

Mohanam said...

ശ്രീജിത്തേ നിര്‍ദ്ദേശം അപ്പാടെ വിഴുങ്ങിയിരിക്കുന്നു

ഇപ്പോള്‍ നോക്കിയേ...

ഈ വഴിക്കു വന്നതിനു നന്ദി

Mohanam said...

ശ്രീ ഭൂതനാഥവിംശതിഃ
പ്രസിദ്ധീകരിച്ചു....
നോക്കീട്ട്‌ അഭിപ്രായം പറയണേ...

http://sannidhaanam.blogspot.com/


ന്നാലും ക്ല്ബ്ബില്‍ ഒരു അംഗ്വത്വം തരില്ല അല്ലേ...ഹും

Kaithamullu said...

അയ്യോ, ശ്രീജിത്തിന്റെ ‘യം” കളഞ്ഞുപോയോ..
എനിയെന്താ ചെയ്യാ‍?

അല്പം ‘യം‌യം’ കഴിച്ച് നോക്ക്, ചെലപ്പോ ശരിയായേക്കും!

Anonymous said...

yamtehsn jsyenwbaklsng uregsjanbg!!

Kaippally കൈപ്പള്ളി said...

ഹോ fantastic, marvelous.

വീണ്ടും എഴുതൂ ഇതുപോലുള്ള വിഞ്ജാന രത്നങ്ങള്‍

തകര്ത്തൂ. കലക്കി.

ശ്രീജിത് എങ്ങനെ കഴിയുന്നു ഇത്രയും മനോഹരമായ സൃഷ്ടികള്‍ എഴുതാന്‍.

You are fantastic man. Keep it up

അപര്‍ണ്ണ said...

മണ്ടത്തരങ്ങള്‍ എഴുതി തകര്‍ത്ത ഉസ്താദിനാണോ യം-നു പഞ്ഞം?? ഞാന്‍ അതൊരുപാടു വായിച്ചു ചിരിച്ചിട്ടുള്ളതാ. പക്ഷെ ബൂലോകത്തു identity ഉണ്ടായിട്ട്‌ കുറച്ചെ ആയുള്ളൂ. ഇതും തേടി എത്തിയപ്പോ കണ്ടതു തന്നെ super.

Anonymous said...

machu adipoly......

Suraj P Mohan said...

എന്തുവൊരു വളിപ്പാ മാഷേ ഇത്!!! കണ്ണൂരുകാരെല്ലാം ഇങ്ങനെയാണോ?